Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഹല്ലേലുയ്യ സ്തുതി നാൾതോറും നാഥനു നന്ദിയാൽ

ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനു
നന്ദിയാൽ ഞാൻ പാടുമേ (2)

നാൾതോറുമെന്‍റെ ഭാരം ചുമക്കുന്ന-
നല്ലോരിടയനവൻ (2)
ഇന്നലെയുമിന്നും എന്നുമനന്യനായ്-
എന്നോടുകൂടെയുള്ളോൻ (2)

ഓളങ്ങളേറും ഈവാരിധിയിൽ-
പടകു നയിക്കുന്നവൻ (2)
കാറ്റും കടലും ശാസിച്ചമർത്തുന്ന-
നല്ലോരു സ്യഷ്ടാവവൻ (2)

ശത്രുക്കൾ മുൻപാകെ മേശയൊരുക്കുന്ന-
നല്ലോരുമിത്രമവൻ (2)
ആനന്ദതൈലത്താൽ അഭിഷേകം ചെയ്യുന്ന-
സ്വർഗ്ഗീയ രാജാവവൻ (2)

രോഗകിടക്കയെ മാറ്റിവിരിക്കുന്ന-
നല്ലോരുവൈദ്യനവൻ (2)
നിത്യസന്തോഷവും നല്ലപ്രത്യാശയും-
നല്കുന്ന നാഥനവൻ (2)

വീണ്ടും വരാമെന്നു വാഗ്ദാനം ചെയ്തിട്ടു-
പോയൊരു കാന്തനവൻ (2)
കാത്തിരിക്കും തന്‍റെ കാന്തയെ ചേർപ്പാൻ
വേഗം വരുന്നോനവൻ (2)

ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം വെകാതെ
ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.