ഹീനമനുജനനമെടുത്ത യേശുരാജൻ നിൻ സമീപേ
ഹീനമനുജനനമെടുത്ത
യേശുരാജൻ നിൻ സമീപേ നിൽപൂ
ഏറ്റുകൊള്ളവനെ തള്ളാതെ
കൈകളിൽ കാൽകളിൽ ആണികൾ തറച്ചു
മുൾമുടി ചൂടിനാൻ പൊൻശിരസ്സതിൻന്മേൽ
നിന്ദയും ദുഷിയും പീഡയും സഹിച്ചു
ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്
കരുണയായ് നിന്നെ വിളിച്ചിടുന്നു;-
തല ചായ്ക്കുവാൻ സ്ഥലവുമില്ലാതെ
ദാഹം തീർക്കുവാൻ ജലവുമില്ലാതെ
ആശ്വാസം പറവാൻ ആരും തന്നില്ലാതെ
അരുമ രക്ഷകൻ ഏകനായ് മരിച്ചു
ആ പാടുകൾ നിൻ രക്ഷയ്ക്കേ;-
അവൻ മരണത്താൽ സാത്താന്‍റെ തല തകർത്തു
തന്‍റെ രക്തത്താൽ പാപക്കറകൾ നീക്കി
നിന്‍റെ വ്യാധിയും വേദനയും നീക്കുവാൻ
നിന്‍റെ ശാപത്തിൽ നിന്നു വിടുതൽ നൽകാൻ
കുരിശിൽ ജയിച്ചെല്ലാറ്റെയും;-
മായാലോകത്തെ തെല്ലുമേ നമ്പാതെ
മാനവമാനസം ആകവേ മാറുമേ
മാറാത്ത ദേവനെ സ്നേഹിച്ചീടുന്നെങ്കിൽ
നിത്യമാം സന്തോഷം പ്രാപിച്ചാനന്ദിക്കാം
ആശയോടു നീ വന്നിടുക;-
ഇനിയും താമസമാകുമോ മകനേ
അൻപിൻ യേശുവിങ്കൽ കടന്നുവരുവാൻ
ഈ ഉലകം തരാതുള്ള സമാധാനത്തെ
ഇന്നു നിനക്കു തരുവാനായി കാത്തിടുന്നു
അൻപിനേശു വിളിച്ചിടുന്നു;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള