Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഈ ധരിത്രിയിൽ എന്നെ പരിപാലിപ്പാൻ

ഈ ധരിത്രിയിൽ എന്നെ പരിപാലിപ്പാൻ പരൻ
അരികിലുണ്ടെന്നും പിരിഞ്ഞിടാതെ

എൻ ബലവുമവലബവും താൻ
സങ്കേതവുമെന്‍റെ കോട്ടയുമേ
ആകയാൽ ഞാൻ ധൈര്യമോടെ
ഹാ എന്നും പാർക്കുന്നവൻ മറവിൽ;-

താവക പാലനമീയുലകിൽ
രാവിലും പകലിലും നൽകിയെന്നെ
കാവൽ ചെയ്തു കാക്കും മരു-
പ്രവാസം തീരുന്നതുവരെയും;-

തന്നിടുമഖിലവുമെന്നിടയൻ
അന്നന്നുവേണ്ടതെന്തെന്നറിഞ്ഞ്
സാന്ത്വനപ്രദായകമാം
തൻതൂമൊഴിയെൻ വിനയകറ്റും;-

ക്രൂശിലോളമെന്നെ സ്നേഹിച്ചതാൽ
നിത്യതയിൽ ചെന്നു ചേരുവോളം
തന്‍റെ സ്നേഹമെന്നിലെന്നും
കുറഞ്ഞിടാതെ തുടർന്നിടുമേ;-

ദൈവീക ചിന്തകളാലെ ഹ്യതി
മോദമിയന്നു നിരാമയനായ്
ഹല്ലേലുയ്യ പാടി നിത്യം
പ്രത്യാശയോടെ വസിച്ചിടും ഞാൻ;-

ഈ പരിജ്ഞാനം ആശ്ചര്യദായകമേ
ഈ ദൈവമെന്നും എനിക്കഭയം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.