Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഈ ലോകത്തിൻ അനുരൂപമാകാതെ

ഈ ലോകത്തിൻ അനുരൂപമാകാതെ
നന്മയും പ്രസാദവും(2)
പൂർണ്ണതയുമുള്ള ദൈവഹിതമിന്നതെന്ന്
തിരിച്ചറിയേണ്ടതിന്ന്
മനസ്സു പുതുക്കീടാം… രൂപാന്തരം പ്രാപിക്കാം

ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ
വിശ്വാസത്തിൻ അളവുകൾ ദൈവം പങ്കിട്ടതുപോലെ(2)
സുബോധമാകും വണ്ണം അതു പ്രാപിക്കേണം
നിർമ്മലമാം സ്നേഹത്താൽ തിന്മയെ ജയിച്ചീടാം…
നമുക്കു തിന്മയെ ജയിച്ചീടാം;- ഈ ലോക…

ആത്മാവിൽ ജ്വലിക്കുന്നോരായ് ആരാധിച്ചീടാം
പ്രത്യാശയിൻ ഉറവിടമാം ക്രിസ്തേശുനാഥന്(2)
ജീവനും വിശുദ്ധിയും യാഗമായ് സമർപ്പിക്കാം
മനമേ തിന്മയെ ജയിച്ചീടാം;- ഈ ലോക…

ഈ ലോകത്തിൽ ഞാൻ ജീവിക്കും
ഈ ലോകജീവിതത്തിൽ വൻ ശോധന
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.