Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽ

ഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽ
വന്നു ചേരാൻ ആശയെന്നിൽ ഏറിടുന്നു പരാ

യോഗ്യമല്ലീയുലകം നിൻ ദാസർക്കു മൽപ്രിയനെ
വന്നുവേഗം നിൻ ജനത്തിൻ കണ്ണുനീർ തുടച്ചിടണേ

എനിക്കു നീയൊരുക്കിടുന്ന സ്വർഗ്ഗഭാഗ്യങ്ങളോർത്തിടുമ്പോൾ
അല്പകാലം ഈന്നിഹേയുള്ള ക്ലേശങ്ങൾ സാരമില്ല

അന്യനായ് പരദേശിയായ് പാർക്കുന്നു ഞാൻ മന്നിലിന്ന്
സീയോൻ ദേശം നോക്കിയാത്ര ദിനവും ഞാൻ ചെയ്തിടുന്നു

ജീവിത നാൾകളെല്ലാം തിരുരാജ്യത്തിൻ വേല ചെയ്തു
നിന്നരികിൽ ഞാനൊരിക്കൽ വന്നങ്ങു ചേർന്നിടുമെ

ഈ മരുയാത്രയതിൽ നിന്നെ തനിയെ
ഈ മൺശരീരം മാറിടും വിൺശരീരം
Post Tagged with


Leave a Reply