Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഇനിയും കൃപ ഒഴുകി വരും

ഇനിയും കൃപ ഒഴുകി വരും
ഈ വീഥിയിൽ യേശു വരും
ഇരുകണ്ണാൽ നാം കാണും
ഒരു വീട്ടിൽ നാം ചേരും

മിഴി നീരും കനവുകളും
പനിനീരിൽ മലരാകും
മിഴിപൂട്ടിയ സോദരങ്ങൾ
ചിരിതുകി ഉയിർ കൊള്ളും
മരുഭൂവിൽ പൂക്കൾ പൂത്തുലയും
ഇളംതെന്നൽ മേഞ്ഞുവരും;- ഇനിയും

അലതല്ലും വാരിധിയിൽ
തിരമുറിയും വഴിതെളിയും
അകതാരിൽ വേദനകൾ
മഴവില്ലായ് വിടപാറും
അഴലില്ലാതായിരം വത്സരങ്ങൾ
പറുദീസയിൽ നാം വാഴും;- ഇനിയും

വിലയേറിയ ജീവിതങ്ങൾ
വിടപറയും വേളകളിൽ
വഴിപിരിയാതോർമ്മകളിൽ
വിരഹത്താൽ ഉരുകുമ്പോൾ
വിലപിക്കും മാനസം തഴുകുമവൻ
വഴിയരുകിൽ കൂടെ വരും;- ഇനിയും

ഇനിയും നിന്നോടു പറ്റിച്ചേരാൻ
ഇനി ലാഭമായതെല്ലാം ചേതമായി
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.