Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഇന്നലകളിലെന്നെ നടത്തിയ

ഇന്നെലകളിലെന്നെ നടത്തിയ ദൈവം
ഇന്നോളം കരുതിയ താതൻ തൻ സ്നേഹം
ഇനിയും നടത്തുവാൻ മതിയായതാൽ
ഇഹത്തിലാധികൾക്കിടയില്ലഹോ(2)

കരുതുന്നവൻ എന്നെ കാക്കുന്നവൻ
കരുമനയിലും എന്നെ പുലർത്തുന്നവൻ
കരം പിടിക്കുന്നവൻ കൂടെയുള്ളതാൽ
കലങ്ങുകയില്ല കൃപ അനുഭവിക്കാം

ഇടറിപ്പോയാലും ഈ ഇരുൾ വഴിയിൽ
ഇനിയും നടത്തിടും എൻ പ്രിയ ഇടയൻ
ഇല്ലായ്മകൾ ഈശനിൽ അർപ്പിക്കിൽ
ഇരട്ടി ബലമവൻ ഏകും നിശ്ചയം;-

പരാ നിൻ സന്നിധൗ നിന്നിടും ഞാനെന്നും
പൂർണ്ണമല്ലാത്ത എൻ പണിയാലല്ല
പാപി എനിക്കായ് ചൊരിഞ്ഞതാം നിണത്തിൻ
പാവന ശക്തിയിൻ യോഗ്യതയിൽ;-

നാളയെ നിനക്കുകിൽ അറിയുന്നില്ല ഞാൻ
നീളുമീ ജീവനിൽ നാളുകളെ
നാഥനാം തന്നുടെ ജീവനാം വചനം
നിർത്തുമീ ഏഴയെ നിർഭയനായ്;-

ഇന്നലെകളിൽ എന്‍റെ കരം
ഇന്നയോളം എന്നെ നടത്തി
Post Tagged with


Leave a Reply