Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഇന്നയോളം എന്നെ നടത്തി

ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലർത്തി
എന്റെ യേശു എത്ര നല്ലവൻ
അവൻ എന്നെന്നും മതിയായവൻ

എന്‍റെ പാപ ഭാരമെല്ലാം
തന്‍റെ ചുമലിൽ ഏറ്റുകൊണ്ട്
എനിക്കായ് കുരിശിൽ മരിച്ചു
എന്‍റെ യേശു എത്ര നല്ലവൻ

എന്‍റെ ആവശ്യങ്ങളറിഞ്ഞ്
ആകാശത്തിൻ കിളിവാതിൽ തുറന്ന്
എല്ലാം സമൃദ്ധിയായ് നൽകിടുന്ന
എന്റെ യേശു എത്ര നല്ലവൻ

രോഗ ശയ്യയിലെനിക്കു വൈദ്യൻ
ശോക വേളയിലാശ്വാസകൻ
കൊടും വെയിലതിൽ തണലുമവൻ
എന്റെ യേശു എത്ര വല്ലഭൻ:-

മനോഭാരത്താലലഞ്ഞ്
മനോവേദനയാൽ നിറഞ്ഞ്
മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾ
എന്‍റെ യേശു എത്ര നല്ലവൻ:-

ഒരുനാളും കൈവിടില്ല
ഒരുനാളും ഉപേക്ഷിക്കില്ല
ഒരു നാളും മറക്കുകില്ല
എന്‍റെ യേശു എത്ര വിശ്വസ്തൻ;-

എന്‍റെ യേശു വന്നിടുമ്പോൾ
തിരുമാർവ്വോടണഞ്ഞിടും ഞാൻ
പോയപോൽ താൻ വേഗം വരും
എന്റെ യേശു എത്ര നല്ലവൻ;-

ഇന്നലകളിലെന്നെ നടത്തിയ
ഇനിയെത്ര നാളിപ്പടകിൽ ഞാൻ
Post Tagged with


Leave a Reply