Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജഗദീശനെ സ്തുതിച്ചിടുന്നു

ജഗദീശനെ സ്തുതിച്ചിടുന്നു
തിരുപാദത്തിൽ നമിച്ചിടുന്നു
ജഗദീശനെ സ്തുതിക്കുന്നു
വാഴ്ത്തുന്നു നമിച്ചിടുന്നു

മാനവരക്ഷയ്ക്കായ് സർവ്വേശനാഥൻ
കാരിരുമ്പാണിയാൽ ക്രൂശിതനായ്
എൻ കൊടും പാപങ്ങൾ മോചിക്കണേ
തിരു രക്തത്താൽ കഴുകേണമേ;-

സ്നേഹസ്വരൂപനാം നിൻ മഹൽ സ്നേഹത്താൽ
ആ ദിവ്യ സുവിശേഷം ഗ്രഹിച്ചിടുവാൻ
ആത്മാഭിഷേക പ്രാപ്തരായിടുവാൻ
വരദാനത്താൽ നിറയ്ക്കണമേ;-

നിൻ തിരുവചനം ഘോഷിച്ചീടുവാൻ
ഏഴകൾക്കേകണേ വരമാധികം
തവ തിരുനാമം നിനച്ചതിലും പരം
വിളങ്ങിടുവാൻ അനുഗ്രഹിക്ക;-

ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം വെകാതെ
ഹൃദയം തകർന്നു ഞാൻ നിൻ സന്നിധിയിൽ
Post Tagged with


Leave a Reply