Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജയ ജയ മംഗളം പാടിടുന്നു

ജയ ജയ മംഗളം പാടിടുന്നു ഞങ്ങൾ
ഉന്നതങ്ങളിൽ വാഴും മനുവേലന്
സ്തുതികൾ പാടിടുന്നു ഞങ്ങൾ ദിനം ദിനം

പാപികൾ തൻ വീണ്ടെടുപ്പിനായ്
പാപ ലോകത്തിൽ ജാതനായ് ഈശൻ
ചൊരിഞ്ഞ ശ്രോണിതം ഞങ്ങൾക്കായി
നവ്യ ജീവൻ നൽകിടാൻ;-

ദുഃഖിതർക്കാശ്വാസദായകൻ നീ
അനാഥർക്കേക താതനും നീ
നിൻ സന്നിധാനത്തിൽ വന്നിടുന്നു
ഏകുക നൽവരങ്ങൾ;-

ജയഗീതം പാടി നമ്മൾ ജയഭേരി മുഴക്കിയാത്ര
ജയ ജയ ക്രിസ്തുവിൻ തിരുനാമം പാപികൾക്കാനന്ദ
Post Tagged with


Leave a Reply