Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജയം ജയം കെള്ളും നാം ജയം കെള്ളും നാം

ജയം ജയം കൊള്ളും നാം
ജയം കൊള്ളും നാം
യേശുവിന്‍റെ കൊടിക്കീഴിൽ
ജയം കൊള്ളും നാം

നായകനായ് യേശു തന്നെ
നടത്തുന്ന സൈന്യം
മായലോകം പേടിക്കേണ്ട
ജയം കൊള്ളും നാം;-

സർവ്വലോക സൈന്യങ്ങളെ
സാത്താൻ കൂട്ടിയാലും
സ്വർഗ്ഗനാഥൻ ചിരിക്കുന്നു
ജയം കൊള്ളും നാം;-

കൗശലങ്ങൾ തത്ത്വജ്ഞാനം
യേശുവിന്നു വേണ്ടാ
വചനത്തിൻ ശക്തി മതി
ജയം കൊള്ളും നാം;-

ക്രിസ്തൻ ക്രൂശിൻ രക്തത്താലും
നിത്യജീവനാലും
വിശുദ്ധാത്മശക്തിയാലും
ജയം കൊള്ളും നാം;-

ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാ
ദൈവത്തിനു സ്തോത്രം
യേശുകൊണ്ട ജയത്താലെ
ജയം കൊള്ളും നാം;-

ജയം ജയം മുഴക്കി നാം ക്രിസ്തുനാഥൻ
ജയം ജയം ഹല്ലേലുയ്യാ യേശുവേ
Post Tagged with


Leave a Reply