Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജയം ജയം യേശുവിൻ നാമത്തിൽ ജയം

ജയം ജയം യേശുവിൻ നാമത്തിൽ ജയം
ജയം ജയം യേശുവിൻ രക്തത്താൽ ജയം(2)

പോരാടുവിൻ നാം പോരാടുവിൻ
ഇരുളിൻ കോട്ടകൾ തകർത്തു മുന്നേറിടാം(2)
വിടുതൽ പ്രാപിക്കാം വിരുതു പ്രാപിക്കാം
ക്രിസ്തുവിൻ ജയക്കൊടി ഉയർത്തി വാഴ്ത്തിടാം(2)

ശത്രുവിൻ തലതകർത്ത ശക്തിയുള്ളതാം
വചനമെന്ന വാളെടുത്തു പോരാടിടാം(2)
വിശ്വാസ പരിചയേന്തി ശക്തരായി നാം
പ്രാർത്ഥനയിൽ ജാഗരിച്ചു മുന്നേറിടാം(2);- പോരാ…

തിന്മയിൻ പ്രലോഭനങ്ങൾ വീഴ്ത്തുകയില്ല
നന്മയിൻ പ്രാകാശമേന്തി മേവിടുകിൽ(2)
ശത്രുവിന്നായുധങ്ങൾ നിഷ്ഫലമാകും
യേശുവിൻ മഹത്വത്തിൽ നിഷ്പ്രഭമാകും(2);- പോരാ…

സാരമില്ലീ പോർക്കളത്തിൻ കഷ്ടനഷ്ടങ്ങൾ
നിത്യതേജസ്സിൻ സാരംശമോർക്കുമ്പോൾ(2)
അന്ധകാരബന്ധനങ്ങൾ ആകെ മാറിടും
അന്തമില്ലാ മോദ രാജ്യേ ചെന്നുചേരും നാം(2);- പോരാ…

ജീവനായകാ ജീവനായകാ
ജഗദീശനെ സ്തുതിച്ചിടുന്നു
Post Tagged with


Leave a Reply