Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി

ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി
മേവിടും വധുവര-ർക്കേവരും കൂടി

മംഗളഗീതങ്ങൾ പാടിടുവിൻ(2)
പാടിടുവിൻ-പാടിടുവിൻ മംഗളഗീതങ്ങൾ

പാരിതിലിരുവരും­ ഐകമത്യമായ്
നിരന്തരം വിളങ്ങട്ടെ ദൈവഭക്തരായ്

ദീപത്തിലൊളിയെപ്പോൽ തേൻ സമം പൂവിൽ
വേർപെടാതിവരിനി വാഴണം ഭൂവിൽ

മുമ്പേ ദൈവരാജ്യവും-നീതിയും തേടി
അൻപിൽ വാഴട്ടെയിവർ-ആനന്ദം നേടി

ക്രിസ്തുവും സഭയും പോൽ-ഏകദേഹമായ്
ചേർന്നു പാർക്കണെമിവർ-സ്നേഹഭാവമായ്

യോഗ്യരായിവരെങ്ങും-പാരിതിൽ പാർത്തു
ഭാഗ്യം കൈവരും ഭാരം – യേശുവിൽ ചേർത്തു

മംഗളം സുമംഗളം മംഗളം പാടി
മംഗളാത്മനേശുവെ-വന്ദിപ്പിൻ കൂടി

ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾ
ജീവനദിയേ ആത്മനായകനേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.