Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാഹള നാദം മുഴങ്ങിടുമേ

കാഹളനാദം മുഴങ്ങീടുമേ
കാന്തനാം യേശു വന്നീടുമേ
കാന്തയെ ചേർക്കുവാൻ സമയമായി
കാന്തനുമായെന്നും വാണിടാമേ

ആനന്ദമേ! ആനന്ദമേ!
ആനന്ദസുദിനം ആ ദിനമേ
ആനന്ദഗീതം പാടിടാമേ

ആത്മാവിൻ അഭിഷേകം തന്നു നമ്മ
ആദ്യഫലമാക്കി തീർത്തുവല്ലോ
കാത്തിരുന്നുള്ളിൽ ഞരങ്ങീടുന്നേ
വീണ്ടെടുപ്പിൻ ശരീരത്തിനായ്

വെളിപ്പെടുവാനുള്ള തേജസ്സോർത്താൽ
മന്നിലെ പാടുകൾ സാരമില്ല
വന്നിടും പീഡയിൽ ആനദിക്കാം
വല്ലഭനോടെന്നും വാണിടാമേ

കറ, ചുളുക്കം, വാട്ടം, മാലിന്യങ്ങൾ
ഏശിടാതെപ്പോഴും കത്തുകൊൾക
കാന്തനാം യേശുവിൻ തേജസ്സോടെ
തൻ മുമ്പിൽ നിർത്തിടും തിരുസഭയെ

നൊടിയിടയിൽ നാം മറുരൂപമായ്
പ്രാക്കളെപ്പോൽ വാനിൽ പറന്നിടുമേ
മർത്യമായ ശരീരമന്ന്
അമർത്യ ശരീരമായ് മാറിടുമേ

കാഹളശബ്ദം വാനിൽ മുഴങ്ങും
കടുകോളം വിശ്വാസത്താൽ കഠിനമാം
Post Tagged with


Leave a Reply