Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാക്കണം ദിനംതോറും കരുണയിൽ നീ

കാക്കണം ദിനംതോറും കരുണയിൽ നീ
കാക്കണം ദിനംതോറും

കാക്കണം ലോകത്തിൻ പോക്കിൽ നിന്നെന്നുടെ
ലാക്കെന്നും നിന്നിലാകുവാൻ കരുണയിൽ നീ;-

ജോലികളിൽ മനോഭാരമുണ്ടായി ഞാൻ
ജോലിയിൽ മുഴുകിടാതെ കരുണയിൽ നീ;-

നല്ല മനസ്സാക്ഷി എള്ളളവും വിടാ-
വുതല്ലാ സമയം തന്നു കരുണയിൽ നീ;-

വേദവാക്യങ്ങളെ ശോധന ചെയ്യുവാൻ
ആദരമരുളിയെന്നെ കരുണയിൽ നീ;-

മുന്നമെ ദൈവത്തിൻ രാജ്യവും നീതിയും
തന്നെയന്വേഷിച്ചിടുവാൻ കരുണയിൽ നീ;-

പ്രാർത്ഥന കേൾക്കേണമേ കർത്താവെ : എന്ന രീതി

കാൽവറി ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനെ
കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ
Post Tagged with


Leave a Reply