Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കാലം ആസന്നമായി കാന്തൻ യേശുവരാറായ്

കാലം ആസന്നമായി കാന്തൻ യേശുവരാറായ്(2)
കാഹളം ധ്വനിച്ചീടുമേ മദ്ധ്യാകാശേ
ശുദ്ധരൊന്നായ് കൂടുമേ

പോയിടാം പോയിടാം ആ ഇമ്പതീരത്ത്
ചേർന്നിടും ചേർന്നിടും ആ സ്വന്തദേശത്ത്
കഷ്ടതയില്ലാത്ത കണ്ണുനീരില്ലാത്ത
പുത്തനെറുശലേമിൽ ചേർന്നു വാണിടാം

മണ്ണിൽ മറഞ്ഞ ശുദ്ധർ വിണ്ണിൽ വിളങ്ങി നിൽക്കും(2)
ജീവനോടിരിക്കും നാമും പ്രാപിക്കുമന്ന്
തേജസ്സിൻ രൂപാന്തരം(2);- പോയി…

ജീവ ജല നദിയാം ശുദ്ധ പളുങ്ങുതീരം(2)
കുഞ്ഞാട്ടിൻ ശേഭയാലത് വിളങ്ങി നിൽക്കും
ശുദ്ധരിൻ പാർപ്പിടമല്ലോ(2);- പോയി…

നിന്ദ നീങ്ങി പോകും ദുഃഖം തീർന്നു പോകും(2)
ചാരുമാ പൊൻമാർവ്വിൽ ഞാൻ അണയ്ക്കുമെന്നെ
പാടുള്ള പൊൻ പാണികൾ(2) ;- പോയി…

കാൽവറി ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനെ
കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.