Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാലം തീരാറായ് കാന്തൻ വെളിപ്പെടാറായ്

കാലം തീരാറായ് കാന്തൻ വെളിപ്പെടാറായ്
ക്ലേശമെല്ലാം നീങ്ങി എൻ പ്രിയൻ കൂടെന്നും വാണിടാറായ്

അന്ത്യകാല സംഭവങ്ങൾ കണ്ടിടുന്നീ ഉലകിൽ
സത്യമില്ല നീതിയില്ല സമാധാനവുമില്ല;- കാലം…

ജാതി രാജ്യം രാഷ്ട്രം ഭാഷ ഒന്നൊന്നായ് ഇളകിടുന്നേ
ഭീഷണികൾ മുഴങ്ങിടുന്നേ സ്വസ്ഥതയില്ലിഹത്തിൽ;- കാലം…

തിരുസഭയെ ഉണർന്നുകൊൾക കാഹളം കേട്ടിടാറായ്
വിണ്ണധീശൻ നിന്‍റെ കാന്തൻ വാനിൽ വെളിപ്പെടുമേ;- കാലം…

മണ്ണിൽ നിദ്രചെയ്യും വിശുദ്ധർ മുമ്പേ ഉയർത്തിടുമേ
വിൺമയ ശരീരം അന്നു ഞാനും പ്രാപിക്കുമേ;- കാലം…

എന്‍റെ ഭാഗ്യം ഓർത്തിടുമ്പോൾ എന്മനം ഉയർന്നിടുന്നേ
എൻ പ്രിയൻ പൊന്മുഖം ഞാൻ എന്നു കണ്ടിടുമോ?;- കാലം…

കാലം തികയാറായി കർത്താവു വന്നിടാറായ്
കാലം ആസന്നമായി കാന്തൻ യേശുവരാറായ്
Post Tagged with


Leave a Reply