Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കാൽവറിക്കുരിശതിന്മേൽ തുങ്ങിയോരേശു

കാൽവറിക്കുരിശതിന്മേൽ
തുങ്ങിയോരേശുദേവൻ – പഞ്ചമുറിവുകളാൽ
പ്രാണൻ വെടിഞ്ഞല്ലോ നിന്‍റെ പേർക്കായ്

തൻ ദിവ്യ സ്നേഹം നീ കാണുന്നില്ലേ?
തൻ ദിവ്യ ശബ്ദം നീ കേൾക്കുന്നില്ലേ?
ഈ മഹൽത്യാഗം നിനക്കായല്ലോ
നിൽക്കു നോക്കു ചിന്തിക്കു നീ(2);- കാൽവറി…

സ്നേഹത്തിൻ മൂർത്തിയാം ദൈവപുത്രൻ
സ്നേഹിച്ചിടുന്നിതു നിന്നെയല്ലേ
ഈ ദിവ്യസ്നേഹം നീ കാണാഞ്ഞിട്ടോ
പാപത്തിൻ അടിമയായ് ജീവിക്കുന്നോ(2);- കാൽവറി…

നിന്നെപ്പോൽ നിന്നയൽക്കാരനേയും
സ്നേഹിപ്പാനരുളിയ കർത്താവല്ലോ
തന്നത്താൻ രക്ഷിപ്പാൻ ഇച്ഛിക്കാതെ
നമ്മുടെ രക്ഷയ്ക്കായി അർപ്പിച്ചത്(2);- കാൽവറി…

സ്രഷ്ടാവാം ദൈവം വിളിക്കുന്നില്ലോ
സൃഷ്ടിയെ ദൈവം വിളിക്കുന്നല്ലോ
കാൽവറി ക്രൂശു വിളിക്കുന്നല്ലോ
അരികെ വരിക സോദരരേ!(2);- കാൽവറി…

കാണാമിനീ കാണാമിനീ യെന്നാനന്ദമാമെന്നേ
കാൽവറി ക്രൂശിലിതാ യേശുനാഥൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.