Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കാൽവറി മലമേൽ എന്തിനായ്

കാൽവറി മലമേൽ എന്തിനായ്
ഇത്രമാം ദുഃഖം-യേശുവേ
സുരലോകനേ-ദേവ ജാതനേ ദൂതസേവിത രാജനേ
ഏഴയാകുമെന്‍റെ പാപഭാരം പോക്കാൻ
സ്വയമായ് സഹിച്ചോ അതിവേദനകൾ

തങ്കമേനിയിൽ അടിച്ചതാൽ
നിണം വാർത്തുവേ-പ്രിയനെ
എന്‍റെ മേൽ വരും ദൈവകോപത്തെ
തിരുമേനിയിൽ സഹിച്ചോ;-

മുൾമുടി വെച്ചാഞ്ഞടിച്ചതാൽ
ശിരസ്താകെയും തകർന്നോ!
തവ പാടുകൾക്കെന്റെ പാതകം
തന്നെ കാരണം പ്രിയനേ!;-

തവ ജീവനും വെടിഞ്ഞന്നിൽ
ജീവൻ ഏകിയോ പ്രിയനേ!
നിത്യരാജ്യത്തിൽ നിത്യരാജത്വം
പുത്രനാമെനിക്കാണല്ലോ;

കാണാമിനീ കാണാമിനീ യെന്നാനന്ദമാമെന്നേ
കാൽവറി ക്രൂശിലിതാ യേശുനാഥൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.