Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാം

കണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാം
കൈപ്പണി അല്ലാത്ത വീട്ടിൽ നാം
ചേർന്നിടും വേഗം നാം പോയിടും
ഈ മണ്ണിൽ നിന്നു നാം മറഞ്ഞിടും

മറക്കുക സകലതും ക്ഷമിക്കുക
ത്യജിക്കുക വിട്ടോടുക പാപത്തെ
നേടുക നിത്യജീവൻ നേടുക
ഓട്ടം ഓടി നല്ലവിരുതു പ്രാപിക്ക(2)

പ്രാണൻ പോയിടും നേരമതിൽ
നേടിയതെല്ലാം ഭൂവിൽ ഇട്ടിടും
നഷ്ടമില്ലാത്തവകാശങ്ങൾ
സ്വർഗ്ഗത്തിൽ നിക്ഷേപം മാത്രമാം;-

കേട്ടിടും നിൻ മരണവാർത്തയിൽ
വന്നിടും നാട്ടുകാർ നിൻ വീട്ടിലായ്
ചേർന്നിടും വിലാപയാത്രയിൽ കൂട്ടുകാർ
തീർന്നിടും നീ ഏകനായ് ശ്മശാനത്തിൽ;-

ഇന്നു നീ കേൾക്കുന്ന ഈ ദൂതിനെ
പൂർണ്ണമായ് സ്വീകരിച്ചിടുമെങ്കിൽ
ചൂടും നീ പൊൻകിരീടം അന്നു
സംശയം വേണ്ടിനിയും ഒരുങ്ങുക;-

കാന്ത താമസമെന്തഹോ? വന്നിടാനേശു
കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെ
Post Tagged with


Leave a Reply