Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാന്ത താമസമെന്തഹോ? വന്നിടാനേശു

കാന്താ! താമസമെന്തഹോ? വന്നിടാനേശു
കാന്താ! താമസമെന്തഹോ!
കാന്താ! നിൻ വരവിന്നായ് കാത്തിരുന്നെന്‍റെ മനം
വെന്തുരുകുന്നു കണ്ണും മങ്ങുന്നെൻ മാനുവേലേ

വേഗത്തിൽ ഞാൻ വരുന്നെന്നു പറഞ്ഞിട്ടെത്ര
വര്‍ഷമതായിരിക്കുന്നു
മേഘങ്ങളിൽ വരുന്നെന്നു പറഞ്ഞതോർത്തു
ദാഹത്തോടെയിരിക്കുന്നു
ഏകവല്ലഭനാകും യേശുവേ! നിന്‍റെ നല്ല
ആഗമനം ഞാൻ നോക്കി ആശയോടിരിക്കയാൽ;- കാന്താ…

ജാതികൾ തികവതിന്നോ? ആയവർ നിന്‍റെ
പാദത്തെ ചേരുവതിന്നോ?
യൂദന്മാർ കൂടുവതിന്നോ? കാനാനിലവർ
കുടികൊണ്ടു വാഴുവതിന്നോ?
ഏതു കാരണത്താൽ നീ ഇതുവരെ ഇഹത്തിൽ വ-
രാതിരിക്കുന്നു? നീതിസൂര്യനാകുന്ന യേശു;- കാന്താ…

എത്രനാൾ ഭരിച്ചു കൊള്ളും? പിശാചീലോകം
എത്രനാൾ ചതിച്ചുകൊള്ളും?
എത്രനാൾ പറഞ്ഞുകൊള്ളും? അപവാദങ്ങൾ
ശുദ്ധിമാന്മാരുടെ മേലും
കർത്താവേ! നോക്കിക്കാൺക പാർത്തലത്തിൻ ദുരിതം
സാത്താന്‍റെ ധിക്കാരത്തെ നീക്കുവാനായി പ്രിയ;- കാന്താ…

ദുഃഖം നീ നോക്കുന്നില്ലയോ? എന്‍റെ വിലാപ
ശബ്ദം നീ കേൾക്കുന്നില്ലയോ?
തക്കം നീ നോക്കീടുന്നില്ലയോ? പിശാചെന്മനം
വെക്കം ഹനിപ്പാനായയ്യോ
തൃക്കണ്ണാലെന്നെ നോക്കി ദുരിതങ്ങളാകെ പോക്കി
വെക്കം നിൻ മണവാട്ടി ആക്കിക്കൊള്ളുവാൻ പ്രിയ;- കാന്ത…

കാണുന്നു ഞാൻ ക്രൂശിന്മേൽ രക്ഷകനാം നാഥനെ
കണ്ണുനീരെന്നു മാറുമോ വേദനകൾ എന്നു തീരുമോ
Post Tagged with


Leave a Reply