കാന്താ വരവു കാത്തു കാത്തു ഞങ്ങൾ എത്രനാൾ
കാന്താ വരവു കാത്തു കാത്തു ഞങ്ങൾ എത്രനാൾ പാർത്തിടേണം;
എത്രയോ കാലമായ് നോക്കി നോക്കി പാരിൽ
മാത്രയും മാറാതെ കാത്തുനിന്നീടുന്നു(2)
എന്നുവന്നു കണ്ടിടും പൊൻമുഖം ഒന്നു ചുംബിക്കുവാൻ
വരുമേ തിരുവായ്മൊഴിഞ്ഞ-വനരുളിയപോൽ
വചനം നിറവേറ്റാൻ വന്നു സഭയെ ചേർത്തിടാൻ
വേഗം മഹിമയിലെടുപ്പാൻ-കൊണ്ടു
വിരുന്നുശാലയിൽ പോയ് ചേർത്തു പന്തിയിലിരുത്താൻ
ലോകം ആകെയിളകുന്നു രാജ്യം ഞെട്ടിവിറയ്ക്കുന്നു;
വിശുദ്ധഗണങ്ങൾ നൊടിനേരം തന്നി-
ലുയിർത്തു മണ്ണിൽനിന്നുയരെപ്പോകും(2)
ഓർത്തു ധ്യാനിക്കുന്തോറും എന്നുള്ളം ആനന്ദിക്കുന്നേ;- വരുമേ..
സ്വർഗീയ നാടെന്നു കാണാം എന്‍റെ വീട്ടിലെന്നെത്താം;
നവയെരുശലേം മഹിമനിറഞ്ഞു-
ഇറങ്ങിവരുന്ന സമയം ഓർക്കുമ്പോൾ(2)
സ്നേഹം വർദ്ധിച്ചീടുന്നേ പ്രത്യാശയേറിവരുന്നേ;- വരുമേ…
സീയോനിൽ വാഴുന്ന കാലം എത്ര ഭാഗ്യകരമത്;
സ്വർഗീയദൂതരും ശുദ്ധമൊന്നുപോൽ-
ആമോദമായെന്നും വാഴ്ത്തിസ്തുതിക്കുന്ന(2)
ഭാഗ്യത്തെ ഓർത്തിടുന്തോറും ഉള്ളം ആനന്ദിക്കുന്നേ;- വരുമേ…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള