Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാണുന്നു ഞാൻ യാഹിൽ ശാശ്വത സങ്കേതം

കാണുന്നു ഞാൻ യാഹിൽ ശാശ്വത സങ്കേതം
ചാരും ഞാനാ മാറിൽ തീരുമെന്‍റെ ഖേദം

കൂരിരുൾ മൂടുന്ന വേളയിൽ കാർമുകിൽ ഉയരുന്ന നേരം
വാനിൽ മിന്നും വാർമഴവില്ലിൽ കാണുമെൻ പ്രിയൻ വാഗ്ദത്തം
ആയതിൽ തീരും ഭാരങ്ങൾ

ആവശ്യങ്ങൾ ഏറിടുമ്പോൾ ആകുലങ്ങൾ മൂടിടുമ്പോൾ
സങ്കടത്തിൻ വൻകടൽ നടുവിൽ നങ്കൂരമൊന്നു കാണും ഞാൻ
എൻ പടകതിൽ ഭദ്രമാം

കെരീത്തിന്നുറവ വററിടുമ്പോൾ കാക്ക തൻ വഴി മറന്നിടുമ്പോൾ
ഭീതിയില്ലാ സാരെഫാത്തിൽ വേതെല്ലാം ഒരുക്കിടും
ക്ഷാമകാലം പോറ്റിടും

പൊട്ടക്കിണർ കാരാഗ്രഹവും പൊത്തിഫറിൻ പീഢനവും
നിന്‍റെ സ്വപ്നം തകർക്കുകില്ല രാജത്വത്തിൽ നീ എത്തിടും
നിന്ദിച്ചോർ നിന്നെ വണങ്ങിടും

കർത്താനേ തവ സാന്നിദ്ധ്യം തേടി
കാണുന്നു ഞാൻ കാൽവറി മാമല ക്രൂശെൻ
Post Tagged with


Leave a Reply