Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാണുന്നു ഞാൻ യേശുവിനെ

കാണുന്നു ഞാൻ യേശുവിനെ
സർവ്വശക്തനാം സൃഷ്ടികർത്താവിനെ
അലറും തിരകൾ നടുവിൽ ഞാൻ
കാണുന്നു എൻ കർത്താവിനെ

എൻ ബലവും എൻ സങ്കേതവും
കോട്ടയും യേശുവല്ലോ
ഒരിക്കലും എന്നെ പിരിയാത്ത
ഉത്തമ സ്നേഹിതനാം

രോഗ നിരാശകൾ നടുവിൽ ഞാൻ
കാണുന്നു എൻ കർത്താവിനെ
പ്രശ്നങ്ങളെ ഞാൻ നോക്കുന്നില്ല
നോക്കുന്നു എൻ യേശുവിനെ;-

തീച്ചൂളയതിൻ നടുവിൽ ഞാൻ
കാണുന്നു എൻ കർത്താവിനെ
എതിർപ്പുകളെ ഞാൻ നോക്കുന്നില്ല
നോക്കുന്നു എൻ യേശുവിനെ;-

കാണുന്നു ഞാനൊരു വിശുദ്ധസഭ
കാണുന്നു ഞാൻ യാഹിൽ ശാശ്വത സങ്കേതം
Post Tagged with


Leave a Reply