Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കരകവിഞ്ഞൊഴുകും നദി പോലെ

കരകവിഞ്ഞൊഴുകും നദി പോലെ
തീരം തേടും തിരപോലെ
ഉണർവ്വിൻ മാരി തരൂ
ഉണർവ്വിൻ ഉടയോനെ(2)

ആദിമ സഭയുടെമേൽ
ആത്മമാരി പകർന്നതുപോൽ
ആത്മാവിൻ നൽവരങ്ങൾ
പുതുഅരുവിപോൽ ഒഴുകിടട്ടെ
ആത്മനാളമായിടട്ടെ നവജീവൻ പകർന്നിടട്ടെ
സഭമേൽ ആവസിക്കട്ടെ;- കരകവി…

തളർന്നതാം മനസ്സുകളെ
നാഥാ തകർന്നിടാൻ ഇടയാകാതെ
തപിതമാം ഹൃദയങ്ങളെ
കർമ്മധീരരായ് മാറ്റിടുവാൻ
ആത്മാവിൻ പുതുശക്തിയെ അടിയാരിൽ പകരണമേ
അളവെന്യേ അനുഗ്രഹമായ്;- കരകവി…

കർത്താനേ തവ സാന്നിദ്ധ്യം തേടി
കാണുന്നു ഞാൻ കാൽവറി മാമല ക്രൂശെൻ
Post Tagged with


Leave a Reply