Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കർത്തനേശു വാനിൽ വന്നിടാറായ്

കർത്തനേശു വാനിൽ വന്നിടാറായ്
കാഹളത്തിൻ ശബ്ദം കേൾക്കാൻ കാലമായ്
പറന്നുയരും നാം വാനമേഘത്തിൽ
കാന്തനോടു കൂടെ നിത്യം വാഴുവാൻ(2)

കുരിശിലെനിക്കായ് മരിച്ചീശനെ
കൊതി തീരുവോളം കണ്ടാരാധിച്ചിടാം(2)
അവിടാശ്വസിച്ചിടാം ആനന്ദിച്ചിടാം
നാഥൻ മുഖം കണ്ട് നാം ആരാധിച്ചിടാം(2)

മൺമറഞ്ഞ ശുദ്ധരെല്ലാം വന്നിടും
മന്നിലുള്ള ശുദ്ധരെല്ലാം ഒന്നായ് ചേർന്നിടും(2)
നൊടിനേരം കൊണ്ടീ ദേഹം മാറിടും
ശുദ്ധരെല്ലാം ഒന്നായ് പറന്നുയരും(2);-

കഷ്ടനഷ്ടമെല്ലാം നീങ്ങിപ്പോയിടും
രോഗദുഖമെല്ലാം മാറിപ്പോയിടും(2)
കർത്തൻ കരത്താലെന്‍റെ കണ്ണീർ തുടയ്ക്കും
മാറോടണച്ചെന്നെ ആശ്വസിപ്പിക്കും(2);-

മണവാളനെ നാം എതിരേൽക്കുവാൻ
ഒരുങ്ങിനിൽക്കാം നാം വിശുദ്ധരായി(2)
നീതിയോടെ നടന്നു നേരായ് ജീവിക്കാം
കർത്തനോടു കൂടെ നിത്യം വാഴുവാൻ(2);-

കര്‍ത്താവെന്‍റെ സങ്കേതവും
കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.