Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല

കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല-എന്‍റെ
കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല

എന്മനം തകർന്നിടുമ്പോൾ സാന്ത്വനവചനമേകി
നൽസഖിയായ് ചാരെയുള്ള കർത്താവറിയാതെ

കൂരിരുളിൻ താഴ്വരയിലേകനായാലും
കാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലും
ദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എന്‍റെ ദൈവം
ആകയാൽ ഞാൻ ഭയപ്പെടില്ല;- എന്മനം..

ഒരിക്കലും കൈവിടിലെന്നരുളിയവൻ
ഓരോനാളും കൂടെയുണ്ടെന്നോതിയവൻ
കഷ്ടനഷ്ട ശോധനയിൽ രോഗ ദുഃഖ വേളകളിൽ
പുതുബലം പകരുന്നവൻ;- എന്മനം..

കര്‍ത്താവെന്‍റെ സങ്കേതവും
കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.