Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കർത്താവെൻ നല്ലോരിടയൻ

കർത്താവെൻ നല്ലോരിടയൻ
വത്സലനാം നായകനും താൻ
തൻ കൃപയാൽ മേച്ചിടുമെന്നെ
കുറവേതുമെനിക്കില്ലതിനാൽ

പച്ചപ്പുൽ തകിടികളിൽ താൻ
വിശ്രാന്തിയെനിക്കരുളുന്നു
നിശ്ചലമാം നീർച്ചോലയതിൻ
സവിധത്തിൽ ചേർത്തിടുമെന്നെ; കർത്താ…

എൻ പ്രാണനു ശീതളമാകും
തിരുനാമമതോഓർമിച്ചെന്നെ
നേർവഴിയിൽ തന്നെ നയിച്ചു
കുറവേതുമെനിക്കില്ലതിനാൽ;-കർത്താ…

ഇരുൾ മൂടീയ സാനു വിലും ഞാൻ
ഭയമെന്തെന്നറിയുന്നീലാ
ചെങ്കോലും ശാസകദണ്ഡം
എൻ കാലിൻ മാർഗ്ഗമതാകും; കർത്താ…

ശതുക്കൾ കാൺകെയെനിക്കായ്
പ്രത്യേക വിരുന്നുമൊരുക്കി
അവിടുന്നെൻ മൂർധാവിൽ താൻ
തൈലത്താലഭിഷേകിച്ചു; കർത്താ.

കവിയുന്നെൻ ചഷകം നിത്യം
അവിടുന്നെൻ നല്ലോരിടയൻ
കനിവായ് താൻ സ്നേഹിച്ചിടുമെൻ
കർത്താവും നാഥനു മങ്ങ്; കർത്താ…

നൽവരവും കൃപയും നിത്യം
പിൻതുടരും സുതനാമെന്നെ
കർത്താവിൻ ഭവനം തന്നിൽ
പാർത്തിടും ചിരകാലം ഞാൻ;-കർത്താ…

കര്‍ത്താവെന്‍റെ സങ്കേതവും
കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ
Post Tagged with


Leave a Reply