Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കർത്താവിലെന്നും എന്‍റെ ആശ്രയം കർത്ത്യസേവ

കർത്താവിലെന്നും എന്‍റെ ആശ്രയം
കർത്തൃസേവയൊന്നേയെന്‍റെ ആഗ്രഹം
കഷ്ടമോ നഷ്ടമോ എന്തു വന്നിടിലും
കർത്താവിൻ പാദം ചേർന്നു ചൊല്ലും ഞാൻ

ആർത്തുപാടി ഞാൻ ആനന്ദത്തോടെ
കീർത്തനം ചെയ്തെന്നും വാഴ്ത്തുമേശുവെ
ഇത്രനൽ രക്ഷകൻ വേറെയില്ലൂഴിയിൽ
ഹല്ലേലുയ്യാ പാടും ഞാൻ

വിശ്വാസത്താൽ ഞാൻ യാത്ര ചെയ്യുമെൻ
വീട്ടിലെത്തുവോളം ക്രൂശിൻ പാതയിൽ
വൻതിരപോലോരോ ക്ലേശങ്ങൾ വന്നാലും
വല്ലഭൻ ചൊല്ലിൽ എല്ലാം മാറിടും;-

തൻ സ്വന്തജീവൻ തന്ന രക്ഷകൻ
തള്ളുകില്ലയേതു ദുഃഖനാളിലും
തൻതിരു കൈകളാൽ താങ്ങി നടത്തിടും
തൻ സ്നേഹം ചൊൽവാൻ പോരാ വാക്കുകൾ;-

എൻ സ്വന്തബന്ധു മിത്രരേവരും
എന്നെ കൈവിട്ടാലും ഖേദമെന്തിനാം?
കൈവിടില്ലെന്ന തൻ വാഗ്ദത്തമുണ്ടതിൽ
ആശ്രയിച്ചെന്നും ആശ്വസിക്കും ഞാൻ;-

വിശ്വാസം കാത്തു ഓട്ടം ഓടിയെൻ
ആയുസ്സെല്ലാം നല്ലപോർ നടത്തും ഞാൻ
പിന്നെയെൻ യേശുവിൻ പാദമണഞ്ഞു ഞാൻ
എന്നാളും സ്തോത്രഗീതം പാടിടും;-

കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ
കർത്താവെന്‍റെ ബലവും സങ്കേതവും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.