കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായ്
കർതൃദിവസത്തിൽ ഞാൻ ആത്മവിവശനായ്
ആരാധനയ്ക്കായ് ഞാൻ എന്നെ മറന്നു (2)
സ്വർഗ്ഗം തുറക്കുന്നു ദൂതർ വിളിക്കുന്നു
തേജസ്സിന്‍റെ സിംഹാസനം ഞാൻ കാണുന്നു (2)
പരിശുദ്ധനെ ഹാലേലൂയ്യ
ദൈവകുഞ്ഞാടെ നീ യോഗ്യൻ (2)
സർവ്വ ഭൂമിയും
തിരുതേജസ്സിനാൽ നിറഞ്ഞിടുന്നു (2)
പളുങ്കു കടലിൻ തീരത്ത്
എണ്ണമില്ലാ മഹാപുരുഷാരം
കുഞ്ഞാട്ടിൻ രക്തം കൊണ്ട് വാങ്ങിയോർ
കുരുത്തോല ഏന്തി പാടി ആർക്കുന്നേ
ദൈവസിംഹാസനം ഉയർന്നിടുന്നിതാ
ഏറിയ ദൂതന്മാരും, വീഴുന്നു മൂപ്പന്മാരും
വിശ്രമമില്ലാ നാലുജീവികളും
ഞാനും ചേർന്നീടട്ടെ ആരാധനയിൽ
(പരിശുദ്ധനെ..)
പരിശുദ്ധനെ ഹാലേലൂയ്യ
ദൈവകുഞ്ഞാടെ നീ യോഗ്യൻ (2)
സർവ്വ ഭൂമിയും
തിരുതേജസ്സിനാൽ നിറഞ്ഞിടുന്നു (2)
ഏഴുപൊൻ വിളക്കിൻ നടുവിൽ
തൂവെള്ള നിലയങ്കി ധരിച്ച്
മാറത്ത് പൊൻകച്ച അണിഞ്ഞ്
ആരാധ്യനാം യേശു എഴുന്നെള്ളുന്നേ
ശക്തിയും ധനവും ജ്ഞാനവും ബലവും
ബഹുമാനം മഹത്വം തോത്രവും അവന്
സിംഹാസനത്തിൽ ഇരിക്കുന്നോനും
ദൈവകുഞ്ഞാടിന് ആരാധന
(പരിശുദ്ധനെ…)
പരിശുദ്ധനെ ഹാലേലൂയ്യ
ദൈവകുഞ്ഞാടെ നീ യോഗ്യൻ (2)
സർവ്വ ഭൂമിയും
തിരുതേജസ്സിനാൽ നിറഞ്ഞിടുന്നു (2)
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള