Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കർത്തൃകാഹളം വാനിൽ കേൾക്കാറായ്

കർത്തൃകാഹളം വാനിൽ കേൾക്കാറായ്
തന്‍റെ കാന്തയെ ചേർത്തിടുവാൻ
ഒരുങ്ങിനിൽക്കാം തിരുസഭയെ
മണവാളൻ എഴുന്നെള്ളാറായ്

ഒരുങ്ങിക്കൊൾക ഒരുങ്ങിക്കൊൾക
നിന്‍റെ ദൈവത്തെ എതിരേല്ക്കാൻ ഒരുങ്ങിക്കൊൾക

ലോക ഇമ്പങ്ങൾ വെറുത്തുനീങ്ങാം
ആത്മശക്തി പുതുക്കി നിൽക്കാം
ആദ്യസ്നേഹത്തിൽ മടങ്ങി വരാം
മണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി…

ജാതി ജാതിയോടു പോർവിളിക്കുന്നു
യുദ്ധഭീതികളും മുഴങ്ങിടുന്നു
മാറാരോഗങ്ങൾ ഹാ തീരാവ്യാധികൾ
മണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി.

കരിന്തിരികൾ മുറിച്ചു മാറ്റാം
പാത്രങ്ങളിൽ എണ്ണ നിറയ്ക്കാം
ഉണർന്നിരിക്കാം തല ഉയർത്താം
മണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി…

കർത്തൃ കാഹളം യുഗാന്ത്യ
കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായ്‌
Post Tagged with


Leave a Reply