Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കരുണയുള്ള എൻ യഹോവേ

കരുണയുള്ള എൻ യഹോവേ
കരുതലോടെ കാക്കുന്നോനേ(2)
ശത്രുഭയം നീക്കിയെന്നെ
ശാന്തമായി നടത്തീടുക(2)

പുറം പറമ്പിൽ കിടന്ന എന്നെ
പറുദീസ വാസം നൽകി(2)
രാജാവിൻ വംശമാക്കി
രാജകീയ പുരോഹിതരായ്(2)

അന്ധകാര വാഴ്ച മാറ്റി
അത്ഭുതമായി വെളിച്ചമേകി(2)
സൽഗുണങ്ങൾ ഘോഷിക്കുവാൻ
സർവ്വേശൻ എന്നെ തിരഞ്ഞെടുത്തു(2)

ആവതില്ലേ വർണ്ണിച്ചീടാൻ
അകമഴിഞ്ഞ നിൻ സ്നേഹമോർത്താൽ(2)
സ്നേഹത്തിൻ ഉറവിടമേ
സ്നേഹത്താൽ നേടിയെന്നെ(2)

സുവിശേഷത്തിന്‍റെ ആവേശം
പകർന്നുതന്ന യേശുനാഥാ(2)
നിൻപേർക്കായ് രക്തം ചിന്താൻ
ഏൽപ്പിക്കുന്നേ ഏഴയെന്നെ(2)

കഷ്ടതകൾ ദൈവമേ എന്നവകാശം
കരുണാസനപ്പതിയ ദേവദാസരിൻ
Post Tagged with


Leave a Reply