Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശം

കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശം
കാരിരുൾ വേളകളിൽ എന്നെ കാത്തിടും തൻകരത്തിൽ

വഞ്ചകരുടെ കടുംകൊടുമയിലെൻ മനം ചഞ്ചലപ്പെട്ടിടുകിൽ അവൻ
തഞ്ചം തൻ തിരുനെഞ്ചിൽ തരും ഞാനഞ്ചിടാതാശ്വസിക്കും

മൃത്യുവിൻ താഴ്വരയെത്തുകിലവിടവൻ കൂട്ടിനു കൂടെവരും എന്‍റെ
ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും നല്ല മിത്രമാണെനിക്കു

ദൈവികഹിതം നിറവേണമതു മമ ജീവിതലക്ഷ്യമതാൽ ഇനി
ജീവൻ മരണമെന്താകിലും ഞാൻ കർത്താവിന്നുള്ളവനാം

ചെങ്കടൽ പിരിയും യോർദ്ദാൻ പിളരും തൻകരബലത്താലെ പിന്നെ
സങ്കടമെന്തിനു ജീവിതമരുവിൽ താൻ മതിയൊടുവോളം

കഷ്ടതകൾ ദൈവമേ എന്നവകാശം
കരുണാസനപ്പതിയ ദേവദാസരിൻ
Post Tagged with


Leave a Reply