Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാൽ

കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാൽ
കലങ്ങാത്ത മനമായ് ജീവിച്ചീടാം
പതറാതെ യാത്ര തുടർന്നീടുവാൻ
പരിചയായ് എൻ പ്രാണനാഥനുണ്ട്

നിന്‍റെ തിരു കൃപ എനിക്കു മതി
ബലഹീനതയിൽ ശക്തി പകർന്നു തരും
ഞാൻ സന്തോഷിക്കും ഞാൻ ആരാധിക്കും
എന്നെ സമ്പൂർണൻ ആക്കിയതാൽ (2)

ആശയില്ലാതെ എൻ പാദങ്ങൾ തെറ്റി
ആശ്രയമായി നാഥൻ മാർവിൽ ചാരി
ചെങ്കടൽ രണ്ടായി പിളർന്ന നാഥൻ
ചങ്കിലെ ചുടു ചോര നമുക്കായി ചിന്തി;-

പ്രതിഫലം നൽകുവാൻ യേശു വരും
പ്രത്യാശയോടെ ഞാൻ കാത്തിരുപ്പു
ഇഹത്തിലെ കഷ്ടത അന്നു തീരും
ഇരുളിനെ നാഥൻ അന്നു വെളിച്ചമാക്കും;-

കരുതുന്നവൻ അവനല്ലയോ കാക്കുന്നവൻ
കരുതുന്ന നാഥൻ കൂടെയുണ്ട്
Post Tagged with


Leave a Reply