Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കരുതുന്നവൻ അവനല്ലയോ കാക്കുന്നവൻ

കരുതുന്നവൻ അവനല്ലയോ
കാക്കുന്നവൻ എന്നും കൂടെയില്ലേ
നിന്‍റെ വേദനകൾ അറിയുന്നവൻ
നിന്‍റെ ശോധനയിൽ കൂടെയില്ലേ

കൂരിരുൾ മൂടിടും വേളകളിൽ
വെളിച്ചമായ് യേശു എൻ മുമ്പിലുണ്ട്
അമ്മയെപ്പോലെന്നെ ആശ്വസിപ്പിക്കും തൻ
കരങ്ങളാൽ താങ്ങി നടത്തുമെന്നും

ഈ മരുയാത്രയിൽ ക്ഷീണിക്കുമ്പോൾ
ബലം നൽകിയെന്നെ താങ്ങീടുമെ
ശത്രുഭയം തെല്ലും ഏശിടാതെന്നെ തൻ
കരങ്ങളാൽ താങ്ങി നടത്തുമെന്നും

കരുതുന്നവൻ എന്നെ കാക്കുന്നവൻ
കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാൽ
Post Tagged with


Leave a Reply