Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാത്തിരുന്ന നാളടുത്തിതാ കാന്തനേശു

കാത്തിരുന്ന നാളടുത്തിതാ കാന്തനേശു വന്നിടുവാറായി
കാത്തിരിക്കും തൻ വിശുദ്ധരെ വേളിചെയ്യാൻ മേഘേവരുമെ

കാന്തനെ താമസം ആകുമോ ആഗമം(2)
കാത്തിരുന്നു കൺകൾ മങ്ങുന്നേ താമസിക്കല്ലെ വരാൻ പ്രീയാ (2)

രക്തത്താലെ വീണ്ടെടുത്തതാം സത്യസഭയൊന്നായ് മോദമായ്
ആർത്തിയോടെ നോക്കിപാർത്തതാം സുപ്രഭാതം ഇത്രദൂരമോ;-

ചേറ്റിൽ കിടന്നെന്നെ സ്നേഹമായ് പുണ്യനിണത്താലെ കഴുകി
കറ-വാട്ടം മാലിന്യമേതും ഏശാതെ തൻ മുമ്പിൽ നിർത്തുവാൻ;-

മുൾമുടി അണിഞ്ഞുപോയവൻ പൊൻകിരീടം ചൂടി തേജസ്സിൽ
ആഗമിക്കും നാളടുത്തിതാ അടയാളം കാണുന്നു സദാ;-

കോടാകോടി ശുദ്ധർ തേജസ്സിൽ പ്രീയൻ മുഖം ദർശിച്ചീടുമെ
കണ്ണുനീർ തുടയ്ക്കും തൃക്കയ്യാൽ ദുഖമെല്ലാം ഓടിപ്പോകുമേ;-

കഷ്ടതകൾ തീരാൻ കാലമായി കാന്തനേശു വെളിപ്പെടാറായ്
ആർത്തിയോടെ വേലതികക്കാം തലയുയർത്താം സത്യ സഭയെ;-

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ
കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ല
Post Tagged with


Leave a Reply