Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാത്തു കാത്തേകനായ് നിൻ വര വോർത്തു

കാത്തു കാത്തേകനായ് നിൻ വരവോർത്തു ഞാൻ
നാളെത്ര നീക്കിയെൻ യേശുദേവാ
കാണും പ്രപഞ്ചമോ മാറുമെന്നാകിലും
മാറാത്ത വാക്കു നീ തന്നതല്ലോ

സംസാര സാഗരേ നീന്തി നീന്തി ഞാൻ
സന്താപത്താലുഴന്നീടുന്നയ്യോ
സന്തോഷമേകുവാൻ നിൻകൂടെ വാഴുവാൻ
സൗന്ദര്യ പൊൻമുഖം കണ്ടിടുവാൻ

സ്വന്തമായൊന്നുമേ കാണുവാനില്ലിതിൽ
സ്വന്തമായ് നീ മതി യേശുദേവാ
ബന്ധുക്കൾ മിത്രരും അന്ത്യസമയമേ
പിന്തിരിഞ്ഞീടുമാ ശോകരംഗം

ആശ്വാസമേകുക വിശ്വാസനായക
നശ്വരനാടക-മാണീ ലോകം
ആശിഷമേകുക എൻ ശ്വാസം പോംവരെ
നിൻഗാനം പാടുവാൻ ശക്തി നൽക

കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ
കാത്തിരുന്ന നാളടുത്തിതാ കാന്തനേശു
Post Tagged with


Leave a Reply