Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ

കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം

ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ
എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം

മാറിടാതെ നിന്മൊഴിയിൽ പാതയിൽ ഞാനോടിയെൻ
ലാക്കിലെത്തി നൽവിരുതു പ്രാപിക്കും ജീവാന്ത്യത്തിൽ;-

സ്വർഗ്ഗീയന്മാർക്കീപ്പുരിയിൽ ആശിപ്പാനെന്തുള്ളപ്പാ
സ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ അപ്പുരേ ഞാൻ കാണുന്നേ;-

രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ
രാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ;-

എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും;-

കാഹളത്തിൻ നാദമെന്‍റെ കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും;-

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ
കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ല
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.