Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ
ഉന്നതന്‍റെ പർവ്വതത്തിലൊത്തുചേരുവിൻ
ഘോഷിക്കുവിൻ ജയത്തിൻ ഗീതം പാടുവിൻ
രാജാവു ജേതാവായ് നിന്നിലില്ലയോ-നിന്‍റെ

നമ്മളൊത്തുണർന്നു നീങ്ങണം
നന്മതൻ ബലം ധരിക്കണം
ജീവനെങ്കിൽ ജീവൻ വെച്ചു കർതൃസേവചെയ്യണം
ഉന്നതവിളിക്കു തക്ക ജീവിതം നയിക്കണം
പർവ്വതത്തിലെ മോഹനം-സു
വാർത്തയോതും ദൂതന്‍റെ കാൽ;

തിന്മയോടെതിർത്തു നിൽക്കണം
നന്മയാൽ ജയം വരിക്കണം
ആദ്യസ്നേഹം ആദിമ പ്രതിഷ്ഠയും വിശ്വാസവും
ആദ്യനാളിലെന്നപോലെ കാത്തിടും വിശുദ്ധരെ
വീണ്ടെടുപ്പിൻ നാളടുത്തുപോയ്
വേലചെയ്തൊരുങ്ങി നിന്നിടാം;-

ലോകത്തെ പരിത്യജിക്കണം
ദോഷം വിട്ടകന്നു നീങ്ങണം
അന്ധകാരശക്തിയോടെതിർത്തു നാം ജയിക്കണം
അന്തരംഗമാശക്തിയാൽ വിശുദ്ധമാക്കണം
അന്ത്യകാലം വന്നടുത്തുപോയ്
അന്ത്യദൂതു കേൾക്കുന്നിതാ;-

അന്ത്യകാല സംഭവങ്ങളാൽ
സംഭ്രമിച്ചിടുന്ന ലോകത്തിൽ
ജയമെടുത്ത വീരരായ് വിശുദ്ധരായ് വൃതസ്ഥരായ്
കൃപയിലെന്നുമാശ്രയിച്ചു വരവിനായ് ഒരുങ്ങിടാം
കർത്തനേശു ശീഘം വന്നിടും
കാന്തയും ഒരുങ്ങിടുന്നിതാ;-

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ
കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ല
Post Tagged with


Leave a Reply