കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ
കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ
കൊണ്ടുവാ കൊണ്ടുവാ നീ
രണ്ടെജമാന്മാരെ സേവി- ച്ചിണ്ടലെന്യേ വസിക്കാമെ-
ന്നുള്ള കൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ;- കൊണ്ടുവാ…
അസ്സലായി കഴിയേണം ഡ്രസ്സു നന്നായിരിക്കേണം
വസ്തുതന്നെ ദൈവമെന്നു തീർത്തു രയ്ക്കും ശഠന്മാരെ;- കൊണ്ടുവാ…
പുള്ളിമൃഗക്കണ്ണിയുടെ-കള്ളമാർന്ന പുഞ്ചിരിയെ
ഉള്ളുയരും ഭാഗ്യമെന്നു തുള്ളിയാടും വിടന്മാരെ;- കൊണ്ടുവാ…
അക്രമമായാശമൂത്തി-ട്ടർത്ഥമെന്തെന്നറിയാതെ
ചക്രമെന്നു കേൾക്കെ തല- ചെക്കിട്ടിക്കും ലോഭികളെ;- കൊണ്ടുവാ…
അപ്പനമ്മമാർ പറയും ദുഷ്പ്രവൃത്തിക്കെരിവേറി
ശിൽപ്പമോടെ നടക്കുന്ന- ശപ്പരാകും ബാലകരെ;- കൊണ്ടുവാ…
വഞ്ചിപ്പാൻ വിരുതുള്ള – വഞ്ചകിയാമിസ്സബേലിൻ
നഞ്ചുകുടിപ്പാൻ മുറിയിൽ – തഞ്ചിനിൽക്കും യുവാക്കളെ;- കൊണ്ടുവാ…
സ്ത്രീജനത്തിൻ മിത്രമായ സൂപദേശം കൊടുക്കുന്ന
ഭാവമതു നടിച്ചിടും പാപികളെത്തിരഞ്ഞിങ്ങു;- കൊണ്ടുവാ…
ജോലിമൂലം വേദവാക്യ-ശോധനത്തിന്നിടയില്ലെ
ന്നേതുമൊരു നാണം കൂടാ തോതിടുന്നു ജഡന്മാരെ;- കൊണ്ടുവാ…
ദൈവപക്ഷം മാത്രമോതി-ചെയ്തിന്നു പണിയേറും
നവ്യമാം മനുഷ്യപക്ഷം കൈമറിക്കും വൈദികരെ;- കൊണ്ടുവാ…
വേല വേലയെന്നു ചൊല്ലി-വേലിയില്ലാ സ്ഥലം പോലെ
നാലുപാടും തുറന്നുള്ള ജാല സുവിശേഷകരെ;- കൊണ്ടുവാ…
ഭക്തിയും വൻ ഭക്തികേടും – ചേർത്തിളക്കിത്തരം പോലെ
ചെപ്പടിക്കളി നടത്തും സഭ്യരല്ലാക്ഖലന്മാരെ;- കൊണ്ടുവാ…
മൂഢരാമിവരെപ്പിടിച്ചൂടു പാടെ വരിഞ്ഞെരി
ഞ്ഞടുമഗ്നിക്കടലിന്‍റെ-ചൂടിലേക്കെറിഞ്ഞീടുവാൻ;- കൊണ്ടുവാ…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള