Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ക്രിസ്തു നമ്മുടെ മൂല കല്ല്

മൂല കല്ലാം ക്രിസ്തു, മൂല കല്ലാം ക്രിസ്തു
മൂല കല്ലാം ക്രിസ്തു, മൂല കല്ലാം ക്രിസ്തു

ക്രിസ്തു നമ്മുടെ മൂല കല്ല്
ഒന്നായ് ചേർന്നിടാം
ഉത്സുകരാകാം പണിയാം
യേശുവിൻ നാമം ഉയർത്തീടാം (2)

ഉയർത്തിടാം ഉയർത്തിടാം
യേശുവിൻ നാമം ഉയർത്തീടാം (2)
സ്തുതിച്ചിടാം സ്തുതിച്ചിടാം
യേശുവിൻ നാമം സ്തുതിച്ചിടാം (2);- ക്രിസ്തു…

ഐക്യതയോടെ സ്നേഹ കൊടിയിൻ
കണ്ണികളായീടാം
ആത്മ ബലത്താൽ ശക്തി ധരിക്കാം
വൻ കൃപ പ്രാപിക്കാം (2);-
ഉയർത്തിടാം… ക്രിസ്തു…

ഒന്നിച്ചാർക്കാം ഒത്തൊരുമിക്കാം
വന്മതിൽ വീണീടും
ദേശത്തിൽ നൽ സാക്ഷികളാകാം
ആത്മാക്കളെ നേടാം(2);-

ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾ
ക്രിസ്തേശുവിൽ നാം പണിയാം
Post Tagged with


Leave a Reply