Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ

ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ
കാന്തനാം കർത്താവിൻ പ്രത്യക്ഷത(2)
തീരില്ലാ ചോരില്ലാ വിശ്വാസതീക്ഷ്ണ്ണത(2)
കർത്തവിൻ വരവ്‌ താമസ്സിച്ചെന്നാലും(2)

കണ്ണുനീർ തോരുന്ന സന്തോഷനാൾ
സ്നേഹ ചുംബനത്തിൻ പൊന്നോർമ്മകൾ(2)
മാറീടും വേദന ഖേദങ്ങളും(2)
മാറോടു ചേർത്തങ്ങ് പുണരുന്ന നാളിൽ(2)

ലോകമാം ജാരന്‍റെ മാറിടങ്ങൾ
മാടിവിളിക്കുന്ന വേളകളിൽ(2)
കാണുന്നു ഞാനാ ക്രൂശിന്‍റെ ത്യാഗത്തെ(2)
കാണാതെ പോകുവാൻ ശിലയല്ല്ലെൻ മാനസ്സം(2)

കൂരിരുൾ മൂടുന്ന താഴ്വരയിൽ
കൂട്ടുകാർ കൈവിടും വേളകളിൽ(2)
താണുവന്നെന്‍റെ കൂട്ടിനിരിക്കുന്ന(2)
തുണയായ് കാന്തനെൻ കാവലിനയുണ്ട്(2)

അടയാളങ്ങൾ കാണുന്നുണ്ടു ചുറ്റും
പ്രിയൻ വരവിൻ ദിനങ്ങൾ ചൊല്ലി(2)
മാനിന്‍റെ കാംക്ഷപോൽ നീർത്തോടിനായ്(2)
കാന്താ നിനക്കയി എന്നുള്ളം തുടിക്കുന്നേ(2)

ഭക്തരിൻ ശാശ്വത വിശ്രാമമെ- എന്ന രീതി

ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ
ക്രിസ്തുവിലുള്ള എൻ പ്രത്യശയിത്
Post Tagged with


Leave a Reply