ക്രിസ്തുവിൻ ജനങ്ങളേ നമുക്കു ഹാ! ജയം
ക്രിസ്തുവിൻ ജനങ്ങളേ നമുക്കു ഹാ! ജയം
മൃത്യുവെ ജയിച്ചുയിർത്തു തീർത്തു താൻ ഭയം!
നിത്യഭാഗ്യജീവിതം തരുന്നു നിശ്ചയം
ഹാ! എന്താശ്ചര്യം!
നാൾക്കുനാൾ ദുഷിച്ചിടുന്ന ലോകജീവിതം
മേൽക്കുമേൽ പ്രയാസമേകും ദൈവമക്കളിൽ
ഓർക്ക, നാഥനേശുവിന്നു ലോകമേതുമേ
യോഗ്യമായില്ല
അന്ധകാരമദ്ധ്യേയാണിരുപ്പതെങ്കിലും
ബന്ധുവായവൻ നമുക്കു മുമ്പിലുണ്ടതാൽ
ബന്ധുരപ്രകാശമേകി വഴി നടത്തിടും
എന്തൊരാനന്ദം!
ഉറ്റവർ പിരിഞ്ഞുനിന്നു ദുഷ്ടരെന്നപോൽ
ചുറ്റിലും ഭയം വരുത്തുവാൻ ശ്രമിക്കിലും
പെറ്റതള്ളയിൽ കവിഞ്ഞു കരുതിടുന്നവൻ
ക്രിസ്തുമാത്രമാം
പാരിതിൽ പ്രവാസകാലമെന്ന കാരണം
ഭാരമായിത്തോന്നിടുമിജീവിത രണം
സാരമില്ലിതൽപ്പകാലം വേഗം തീരണം
വാനിൽ ചേരണം
ശത്രുവോടെതിർത്തു നിൽക്കുവാനവൻ തരും
ശക്തിയതു ധരിച്ചു ധരയിൽ നമ്മളേവരും
ശുദ്ധ യുദ്ധം ചെയ്ക, നല്ല വിരുതു താൻ തരും
വേഗം താൻ വരും
അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നു നാം
വീണ്ടെടുപ്പടുത്തു പോയി തലയുയർത്തുവിൻ!
പണ്ടുതാൻ പറഞ്ഞവാക്കിലുണ്ടിതൊക്കെയും
വേണ്ട സംശയം
യേശു നല്ലവൻ എനിക്കു നല്ലവൻ : എന്ന രീതി
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള