Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ക്രിസ്തുവിന്‍റെ ദാനം എത്ര മധുരം

ക്രിസ്തുവിന്‍റെ ദാനം എത്ര മധുരം
പൂർണ്ണസമാധാനം പൂർണ്ണ ആനന്ദം
എത്രയോ വിസ്താരം ഉള്ളോർ നദിപോൽ
അളക്കാമോ ആഴം ഇല്ലോരളവ്

എന്‍റെ അടിസ്ഥാനം ക്രിസ്തുയേശുവിൽ
പൂർണ്ണസമാധാനം ഉണ്ടീ പാറയിൽ

പണ്ടേ എന്‍റെ പാപം മനസ്സാക്ഷിയെ
കുത്തി ഈ വിലാപം തീർന്നതെങ്ങനെ
എൻ വിശ്വാവസ കൺകൾ നോക്കി ക്രൂശിന്മേൽ
എല്ലാം തീർത്തു തന്നു എൻ ഇമ്മാനുവേൽ;-

കർത്തനുള്ളം കൈയിൽ മറഞ്ഞിരിക്കേ
പേയിൻ സൂത്രം എന്നിൽ മുറ്റും വെറുതേ
തീർത്ത ആയുധങ്ങൾ എല്ലാം തകരും
ഇല്ല ചഞ്ചലങ്ങൾ ധൈര്യമോ പാരം;-

ഭയം സംശയങ്ങൾ തീരെ നീങ്ങുവാൻ
എത്ര വാഗ്ദത്തങ്ങൾ തന്നിട്ടുണ്ടു താൻ
അതിൽ ഒരു വള്ളി ഇല്ലാതാകുമോ?
പോകയില്ലോർ പുള്ളി സാത്താനേ നീ പോ;-

ബുദ്ധിമുട്ടു കഷ്ടം പെരുകി വന്നാൽ
എനിക്കെന്തു നഷ്ടം ഞാൻ കർത്താവിൻ ആൾ
യേശു താൻ എൻ സ്വന്തം തന്‍റെ രാജ്യവും
എനിക്കുള്ള അംശം അതാരെടുക്കും;-

ക്രിസ്തുയേശു മാറാത്തവൻ
ക്രിസ്തുവിന്‍റെ ഭാവം ഉള്ളവരായി നാം
Post Tagged with


Leave a Reply