ക്രിസ്ത്യ ജീവിതമെന്തൊരു മാധുര്യമാണതെൻ
ക്രിസ്ത്യ ജീവിതമെന്തൊരു മാധുര്യമാണതെൻ
മാനസത്തിനെന്താനന്ദം-എൻ
പാപത്തിൻ അടിമയായ് വസിച്ചപ്പോൾ
അന്ധകാരത്തിൽ ഞാനേറ്റം വലഞ്ഞപ്പോൾ
ദൈവവഴികളെ അറിയാതെ നടന്നപ്പോൾ തൻ
ജീവമാർറ്റത്തെ വെളിപ്പെടുത്തി-ദൈവം;- ക്രിസ്ത്യ…
നാഥൻ എനിക്കായി കരുതുന്നതോർക്കുമ്പോൾ
താൻ നടത്തുന്ന വഴികളെ കാണുമ്പോൾ
എന്‍റെ ഭാഗ്യത്തെ ദിനം തോറും ധ്യാനിക്കുമ്പോൾ
ഈ ലോക സുഖങ്ങൾ ഞാൻ വെറുക്കുന്നു;- ക്രിസ്ത്യ…
യുദ്ധഭീഷണി ലോകത്തിൽ മുഴങ്ങുമ്പോൾ
ലോകജാതികൾ കലഹിച്ചു നശിക്കുമ്പോൾ
ഈ തലമുറ ഇസങ്ങളാൽ വലയുമ്പോൾ
ക്രിസ്ത്യജീവിതം എത്ര മാധുര്യമേ;- ക്രിസ്ത്യ…
വാനഗോളങ്ങളാകവെ കീഴ്പ്പെടുത്താൻ
ലോകർ വെമ്പൽ കൊണ്ടോടി നടന്നിടുമ്പോൾ
ദൈവശക്തിയിൽ ഞാൻ ദിനം ജീവിപ്പതാൽ
തേജസ്സേറും സീയോൻ ഞാൻ കണ്ടിടുന്നു;- ക്രിസ്ത്യ…
എന്നെ നിത്യഭവനത്തിൽ ചേർത്തിടുവാൻ
കാന്തൻ ആകാശമേഘത്തിൽ വെളിപ്പെടുമ്പോൾ
തന്‍റെ വിശുദ്ധരോടൊന്നിച്ചു പറന്നുയർന്നു
ഞാനെൻ പ്രിയനോടെന്നും വാണിടുമേ;- ക്രിസ്ത്യ…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള