Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൃപ മതി യേശുവിൻ കൃപമതിയാം

കൃപ മതി യേശുവിൻ കൃപമതിയാം
സങ്കടത്തിൽ എന്‍റെ സംഭ്രമത്തിൽ
തുണമതി യേശവിൻ തുണമതിയാം
കഷ്ടതയിൽ എന്‍റെ വേദനയിൽ

തലയിലെ ഒരു ചെറു മുടിപോലും
വിലയില്ലാ ചെറിയൊരു കുരുവിപോലും
എന്‍റെ ദൈവം സമ്മതിക്കാതെ
നിലത്തു വീണു നശിക്കുകില്ല;-

അനർത്ഥങ്ങളനവധിയേറിടുമ്പോൾ
അവശതയാലുള്ളം തളർന്നിടുമ്പോൾ
എന്‍റെ ദൈവം ഏബെൻ ഏസർ
അനർത്ഥനാളിൽ കൈവിടുമോ;-

മനം നൊന്തു തിരുമുമ്പിൻ കരയുമ്പോൾ
മനസ്സലിഞ്ഞാശ്വാസം പകർന്നു തരും
എന്‍റെ ദൈവം യഹോവയിരേ
കരുതും കാക്കും പരിചരിക്കും;-

മരുവിലെ മാറയെ മധുരമാക്കി
ഉറപ്പുള്ള പാറയെ ജലമാക്കും
മഞ്ഞിൽ നിന്നും മന്ന നൽകും
മാമക ദൈവം വല്ലഭനാം;-

വരുമിനി പുനഃരധി വിരവിലവൻ
തരുംപുതു മഹസ്സെഴുമുടലെനിക്കു
സ്വർഗ്ഗനാട്ടിൽ സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ
സന്തതം വാഴും ഹല്ലെലുയ്യ

കൃപയാൽ നിലനിൽക്കുമേ
ക്രിസ്തുവിനായ് നാം വളരാം
Post Tagged with


Leave a Reply