Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കൃപമതിയേ തിരു കൃപമതിയേ തവ

കൃപമതിയേ-തിരു കൃപമതിയേ-തവ
സ്നേഹവും കരുണയും മതിയെനിക്ക്
തിരുക്കരങ്ങളിൽ ഞാൻ ദിനം ചാരിടുമേ
തിരു മാർവ്വിടം എനിക്കു നൽ മറവിടമാം

അഗ്നി ശോധനയിൻ നടുവിൽ
ഞാൻ തളർന്നുപോകാതെ
സാന്ത്വനമാം തിരുമൊഴികൾ
എന്‍റെ ഉള്ളത്തെ തണുപ്പിക്കയാൽ;- കൃപമതിയേ…

ലോകം കൈവെടിഞ്ഞാലും
ശോക ഭാരമേറിയാലും
തിരുവചനം എനിക്കു ബലം
തിരുസന്നിധിയെൻ ശരണം;- കൃപമതിയേ…

എന്‍റെ ഭാരങ്ങൾ താൻ വഹിക്കും
എന്‍റെ കണ്ണുനീർ മാറിടുമേ…
തിരുക്കരങ്ങൾ എനിക്കു തുണ
തിരുനാമമെൻ ആനന്ദവും;- കൃപമതിയേ…

എന്‍റെ പാപശാപങ്ങൾ
ക്രൂശിൽ താൻ വഹിച്ചല്ലോ
ഒരുക്കിയവൻ വലിയ രക്ഷ
തന്‍റെ വൻകൃപയാൽ എനിക്കായ്;- കൃപമതിയേ…

കൃപയാൽ നിലനിൽക്കുമേ
ക്രിസ്തുവിനായ് നാം വളരാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.