Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൃപാ നിധേ എന്നേശുവേ സ്നേഹത്തിൽ

കൃപാ നിധേ എന്നേശുവേ സ്നേഹത്തിൽ സമ്പന്നനേ
വീണു വണങ്ങി ഉള്ളം ഉരുകി ഞാൻ കേഴും മൊഴി കേൾക്കണേ

നിത്യമെനിക്കായ് പക്ഷവാദം ചെയ്യുന്ന ദൈവാത്മജാ
നിത്യപിതാവിൻ മുൻ കുറ്റം തുലച്ചെന്നെ മുറ്റും നിറുത്തേണമേ

ബന്ധുമിത്രാദി ജനങ്ങൾ സ്നേഹപാത്രങ്ങളെത്രയോ പേർ
ശത്രുവിന്നമ്പേറ്റു മൃത്യുവശഗരായ് തീരുന്നു രക്ഷിക്കണേ;-

കൂരിരുൾ വൻകടലിൽ താണു പോകുന്നീലോകം സ്വയം
രക്ഷിപ്പാനാളില്ല നീ താൻ ഉദിക്കേണം നീതിപ്രഭാപൂർണ്ണനായ്

കൃപമേൽ കൃപ ചൊരിയൂ ദൈവമേ
കൃപമതിയേ തിരു കൃപമതിയേ തവ
Post Tagged with


Leave a Reply