Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ക്രൂശിന്മേൽ കാണുന്ന സ്നേഹത്തിൽ ധ്യാനിക്കും

ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ധ്യാനിക്കും
കാൽവറി മലയെന്താശ്ചര്യം
താതന്‍റെ ഹിതത്തെ പൂർണ്ണമായ് പാലിപ്പാൻ
പാപമില്ലാത്തവൻ മരിച്ചു

നിൻഹിതം യേശുവേ നിൻവഴി യേശുവേ
എന്നിഷ്ടം അല്ലിനി എന്നാശ
സേവകൻ ഞാനിനി നിൻ തിരുഹിതത്തിൻ
വേറില്ലൊരാശയങ്ങല്ലാതെ

നിൻവഴയേതെന്നു നിനപ്പാനെന്നുള്ളിൽ
ജ്ഞാനമില്ലപ്പനെ സ്വയമായ്
ഉയരത്തിൻ ജ്ഞാനമെന്നുള്ളിലെന്താനന്ദം
പാദത്തിൻ ദീപത്തെ തെളിക്കും;-

ഏഴയിതായെന്നോടരുളിച്ചെയ്യേണമേ
എന്നുര ചെയ്ത പ്രവാചകൻ
മാതൃകയെനിക്കിന്നീ വഴിത്തിരിവിൽ
നിൻ മൊഴി ശ്രദ്ധിക്കും പാലിക്കും;-

എൻ വഴി കാംക്ഷിച്ച വേളകൾ പൊറുക്കൂ
നിൻ വഴിയൊന്നുമാത്രം ശുഭം
കാലടി വയ്ക്കുവാൻ മുമ്പിൽ വിശാലത
നൽകി നീ നയിക്ക പാലിക്ക;-

നാളയെ ഗ്രഹിക്കാതലഞ്ഞു കേഴുമ്പോൾ
വഴിയിതെന്നരുളും ശബ്ദമേ
ആത്മാവിന്നാലോചന കേൾപ്പ‍ിക്ക പരനെ
കാതുകൾ തുറന്നു ശ്രദ്ധിക്കും;-

കുശവനിൽ മണ്ണുപോലുണ്മയായ് മെനയൂ
മാനത്തിൻ പാത്രമാക്കെന്നെ നീ
ശോധന ചെയ്ക നീ മിനുക്കു മെരുക്കൂ
ദേഹത്തെ ദേഹിയെ ആത്മാവെ;-

ക്രൂശുമെടുത്തിനി ഞാനെൻ യേശുവേ പിൻ
ക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹ
Post Tagged with


Leave a Reply