Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെ

ക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെ
ക്ലേശങ്ങൾ വന്നാലും പിൻചെല്ലമേ
എൻ കൂശുമെടുത്തു ഞാൻ

ദുഃഖത്തിൻ താഴ്വരയിൽ കഷ്ടത്തിൻ കൂരിരുളിൽ
തൃക്കൈകളാൽ താങ്ങി കർത്താവു താൻ കാത്തു
എക്കാലവും എന്നെ നടത്തുമേ;-

ഉള്ളം കലങ്ങീടിലും ഉറ്റവർ മാറീടിലും
വേണ്ട വിഷാദങ്ങൾ യേശുവിൻ മാറിട-
മുണ്ടെനിക്കു ചാരി വിശമിപ്പാൻ;-

എൻ ജീവവഴികളിൽ ആപത്തു നാളുകളിൽ
എന്നെ കരുതുവാൻ എന്നെന്നും കാക്കുവാൻ
എന്നേശു രക്ഷകൻ മതിയല്ലൊ!;-

ലോകം വെറുത്താലുമെൻ ദേഹം ക്ഷയിച്ചാലുമെ
മൃത്യുവിൻ നാൾവരെ ക്രിസ്തുവിൻ ദീപമായ്
ഇദ്ധരയിൽ കത്തി തീർന്നെങ്കിൽ ഞാൻ;-

കർത്താവിൻ സന്നിധിയിൽ
എത്തും പ്രഭാതത്തിൽ ഞാൻ
കണ്ണീരെല്ലാമന്നു പൂർണ്ണമായ് തീർന്നെന്നും
നിത്യതയിൽ ക്രിസ്തൻ കൂടെ വാഴും;-

കുതുഹലം ആഘോഷമേ
ക്രൂശും വഹിച്ചാ കുന്നിൻമീതെ പോകുവതാരോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.